Latest Updates

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് 15 ദിവസങ്ങള്‍ക്കുശേഷം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ നടത്തിയ സംയുക്ത സൈനിക നടപടിയില്‍ പാക് അധീന കശ്മീരും അതിര്‍ത്തിയ്ക്കപ്പുറമുള്ള മറ്റ് സ്ഥലങ്ങളിലും ഉള്ള ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതായി സൈന്യം അറിയിച്ചു. പുലര്‍ച്ചെ 1.44ന് ആരംഭിച്ച ആക്രമണം ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുരിഡ്‌കെ തുടങ്ങിയയിടങ്ങളില്‍ നടന്നു. അഞ്ചിടങ്ങളില്‍ മിസൈല്‍ ആക്രമണങ്ങളുണ്ടായതായും മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായും പാകിസ്താന്റെ ഔദ്യോഗിക പ്രതികരണത്തില്‍ വ്യക്തമാകുന്നു. “നീതി നടപ്പാക്കി,” എന്ന സന്ദേശവുമായാണ് ഓപ്പറേഷന്‍ അവസാനിച്ചതെന്ന് സൈന്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ “ഭാരത് മാതാ കി ജയ്” എന്നു പറഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു.

Get Newsletter

Advertisement

PREVIOUS Choice